ന്യുദല്‍ഹി- കേരളത്തിലെ പ്രളയ ദുരന്തം ആദ്യം കണ്ടില്ലെന്നു നടിച്ചതിന് പഴികേട്ടതാണ് ദേശീയ മാധ്യമങ്ങള്‍. എല്ലാ കണക്കു കൂട്ടലുകളേയും തെറ്റിച്ച് പ്രളയം മഹാദുരന്തമായപ്പോഴാണ് ദല്‍ഹി കേന്ദ്രമായ ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്കു തിരിഞ്ഞു നോക്കിയത്. പ്രളയമൊഴിഞ്ഞ് സംസ്ഥാനം ദുരന്തത്തില്‍ നിന്ന് പതിയെ തിരിച്ചു വരുന്നതിനിടെ മറ്റൊരു ദേശീയ ചാനല്‍ കേരളീയരെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന്റെ ബഹളം ഒതുങ്ങുന്നതെയുള്ളൂ. ഇതിനിടെയാണ് വിശ്വാസ്യതയില്‍ ദക്ഷിണേഷ്യയില്‍ തന്നെ മുന്‍നിരയിലുള്ള ദേശീയ ചാനല്‍ എന്‍.ഡി.ടി.വി ആറു മണിക്കൂര്‍ നീണ്ട പ്രത്യേക ധനസമാഹരണ പരിപാടി കേരളത്തിനു വേണ്ടി മാത്രമായി ഞായറാഴ്ച പ്രക്ഷേപണം ചെയ്തത്. #IndiaForKerala എന്ന പേരില്‍ നടത്തിയ ഈ പരിപാടിയിലൂടെ കേരളത്തിനു വേണ്ടി 10.23 കോടി രൂപയാണ് ചാനല്‍ പിരിച്ചെടുത്തത്.
ഹോളിവൂഡ് താരങ്ങളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരെ അണിനിരത്തി ഇന്ത്യ ഒന്നടങ്കം കേരളത്തിനൊപ്പമുണ്ടെന്ന് വിളിച്ചോതിയ പരിപാടി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി ഒമ്പതു മണിവരെ നീണ്ടു. ഈ തുക പ്രളയം ഏറെ ദുരിതം വിതച്ച ജില്ലകളിലെ ദുരിതാശ്വാസത്തിനും അടിയന്തിര സഹായങ്ങള്‍ക്കും ഉപയോഗിക്കും. അവര്‍ക്ക് അവശ്യവസ്തുക്കളും വീട്ടുപകരണങ്ങളും കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റു വാങ്ങാനും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാനും ഉപയോഗിക്കുമെന്ന് എന്‍.ഡി.ടി.വി അറിയിച്ചു. എന്‍.ഡി.ടി.വിക്കു നല്കിയ സംഭാവനകള്‍ ഈ പദ്ധതിയില്‍ പങ്കാളികളായ സന്നദ്ധ സംഘടനയായ പ്ലാന്‍ ഇന്ത്യയ്ക്കാണ് നേരിട്ട് ലഭിക്കുക. പ്രളയ ദുരിതം തങ്ങള്‍ നന്നായി റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും തങ്ങളുടെ ഉദ്യമം വാര്‍ത്തകള്‍ക്കപ്പുറത്തേക്ക് ജനങ്ങളുടെ ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കാനാണെന്നും എന്‍.ഡി.ടി.വി വ്യക്തമാക്കുന്നു.
#IndiaForKerala | NDTV's telethon raises over Rs 10.2 crore.
— NDTV (@ndtv) August 26, 2018
Thank you for donating. The funds will be used to rehabilitate families in Kerala’s worst-affected areas.
This is an NDTV special initiative in partnership with @TataSky pic.twitter.com/v6pRWadLWF