ഫ്ളോറന്‍സ്- വിവാഹ സല്‍ക്കാരത്തിനിടെ ഡാന്‍സ് ഫ്ളോര്‍ തകര്‍ന്ന് വധൂ വരന്മാര് ഉള്‍പ്പെടെ 39 പേര്‍ക്ക് പരിക്ക്. ആരുപേരുടെ പരിക്ക് ഗുരുതരാണ്. ഇറ്റലിയിലെ പിസ്തോയിയയിലാണ് സംഭവം.
പൗലോ മഗ്നൈനിയും വലേരിയ യബ്രയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് കണ്വന്ഷന് സെന്ററില്‍ നടത്തിയ പരിപാടിക്കിടെയാണ് ഡാന്‍സ് ഫ്ളോര്‍ തകര്‍ന്നത്. വധൂവരന്മാര് ഉള്‍പ്പെടെ 39 പേര് 25 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറുപേരുടെ നില ഗുരുതരമാണ്. വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ നൃത്തം ചെയ്തുകൊണ്ടിരിക്കെ തറ തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. വിവാഹ സല്‍ക്കാരത്തിന് നൂറ്റന്പതോളം പേരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ എങ്ങനെയാണ് അപകടമുണ്ടായതെന്ന് അറിയില്ലെന്ന് കണ്വന്ഷന് സെന്റര്‍ ഉടമകള്‍ പറഞ്ഞു.