ബംഗളൂരു- കര്‍ണാടകയില്‍ മുന്‍ കാമുകനെ തിരികെ ലഭിക്കാന്‍ മന്ത്രവാദിയെ ആശ്രയിച്ച യുവതിക്ക് എട്ട് ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബംഗളൂരുവിലെ ജലഹള്ളിയിലാണ് കാമുകന്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ 25 കാരി മന്ത്രവാദിയുടെ സഹായം തേടിയത്.
ഡിസംബര്‍ ഒമ്പതിനാണ് ഇന്റര്‍നെറ്റ് വഴി മന്ത്രവാദിയായ അഹമ്മദുമായും കൂട്ടാളികളായ അബ്ദുള്‍, ലിയാഖത്തുല്ല എന്നിവരുമായും യുവതി ബന്ധപ്പെട്ടത്. കൂടോത്രത്തിലൂടെ മുന്‍ കാമുകനെ തിരികെ കൊണ്ടുവരുമെന്ന് മന്ത്രവാദി വാഗ്ദാനം ചെയ്തു. ഉപേക്ഷിച്ചു പോയ യുവാവ് അവളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മേല്‍ കൂടോത്രം പ്രയോഗിച്ചതാണ് ജീവിതത്തില്‍ നേരിടുന്ന അസ്വസ്ഥതകളിലേക്ക് നയിച്ചതെന്നും മന്ത്രവാദി അഹമ്മദ് വിശ്വസിപ്പിച്ചു. 501 രൂപയുടെ മറു ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഡിജിറ്റലായാണ് പണമിടപാട് നടത്തിയത്. തുടര്‍ന്ന് മന്ത്രവാദി യുവതിയുടേയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകള്‍ ആവശ്യപ്പെട്ടു. അവളുടെ മുന്‍ കാമുകനെയും മാതാപിതാക്കളെയും കൂടോത്രം ചെയ്യുമെന്നും അങ്ങനെ അവര്‍ ബന്ധത്തെ പിന്തുണക്കുമെന്നും പറഞ്ഞു. ഇതിനായി 1000 രൂപ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ പല ചടങ്ങുകള്‍ക്കായി 2.4 ലക്ഷം ആവശ്യപ്പെടുകയും യുവതി നല്‍കുകയും ചെയ്തു. ഡിസംബര്‍ 22നാണ് അഹമ്മദിന് പണം കൈമാറിയത്.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രവാദി 1.7 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോള്‍ യുവതിക്ക് സംശയമുദിക്കുകയും തുക തുക നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മന്ത്രവാദി തന്റെ തന്റെ യഥാര്‍ത്ഥ നിറം പുറത്തെടുത്ത് യുവതിയെ ഭീഷണിപ്പെടുത്തി. തുക നല്‍കിയില്ലെങ്കില്‍ അവളുടെയും മുന്‍ കാമുകന്റെയും ചിത്രങ്ങള്‍ മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
സമ്മര്‍ദത്തിന് വഴങ്ങി ജനുവരി പത്തുവരെ വീണ്ടും പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടിരുന്നു. 8.2 ലക്ഷം നഷ്ടമായ കാര്യം മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് നിയമനടപടി സ്വീകരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് യുവതി ജലഹള്ളി പോലീസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
അന്വേഷണത്തില്‍ അഹമ്മദിന്റെ കൂട്ടാളിയായ ലിയാഖത്തുല്ലയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. മന്ത്രവാദം നടത്തിയ അഹമ്മദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.