മുംബൈ- 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനാി രാംലല്ല 'പ്രാണപ്രതിഷ്ഠ'യെ ഉപയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് ശിവസേന (ഉദ്ധവ് ഗ്രൂപ്പ്). രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി അയോധ്യയില്‍ 'മോഡി രാമായണം'വായിച്ചതെന്ന് പാര്‍ട്ടി പറഞ്ഞു.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് വിമര്‍ശം. 'രാമക്ഷേത്ര പ്രതിഷ്ഠയുടെ പേരില്‍ പ്രധാനമന്ത്രി മോഡി പൂജയും ഉപവാസവും ചെയ്യുന്നു. മോഡി നിലത്ത് പായ വിരിച്ച് ഉറങ്ങുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. ഇത് തികച്ചും രസകരമാണ്. '
അയോധ്യയില്‍ സൃഷ്ടിച്ച പുതിയ 'മോഡി രാമായണം' രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല, വാല്‍മീകിയുടെയും തുളസിയുടെയും കബീറിന്റെയും രാമായണം ശരിയല്ലെന്നും പകരം രാമായണം സൃഷ്ടിച്ചത് മോഡിയാണെന്നും വരുത്തിതീര്‍ക്കുന്നു- ഉദ്ധവ് വിഭാഗം വിമര്‍ശിച്ചു.