ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം സാധ്യമാക്കിയത് ഇന്ത്യൻ ജുഡീഷ്യറിയാണെന്നും നീതിന്യായ വ്യവസ്ഥക്ക് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്ര നരേന്ദ്രമോഡി. അയോധ്യയിൽ 'പ്രാണപ്രതിഷ്ഠ' പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.
'ഭരണഘടന നിലവിൽ വന്നതിന് ശേഷവും, രാമന്റെ അസ്തിത്വത്തെച്ചൊല്ലി പതിറ്റാണ്ടുകളായി ഒരു നിയമയുദ്ധം നടന്നു. നീതി നടപ്പാക്കുകയും രാമക്ഷേത്രം നിയമപരമായി നിർമ്മിക്കാൻ അവസരമൊരുക്കുകയും ചെയ്ത ജുഡീഷ്യറിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മോഡി വ്യക്തമാക്കി. 2024 ജനുവരി 22 എന്നത് കേവലം ഒരു തീയതിയല്ലെന്നും അത് ഒരു പുതിയ യുഗത്തിന്റെ ആവിർഭാവത്തെ അടയാളപ്പെടുത്തുന്നുവെന്നും മോഡി പ്രഖ്യാപിച്ചു.
ഞങ്ങളുടെ തപസ്സിൽ കുറവുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങൾക്ക് ക്ഷേത്രം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും ആ കാലതാമസം തരണം ചെയ്തുവെന്നും മോഡി പറഞ്ഞു. കാലതാമസം വന്നതിന് ഞാൻ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നുവെന്നും മോഡി വ്യക്തമാക്കി.#WATCH | Prime Minister Narendra Modi showers flower petals on the workers who were a part of the construction crew at Ram Temple in Ayodhya, Uttar Pradesh. pic.twitter.com/gJp4KSnNp6
— ANI (@ANI) January 22, 2024