ഡിജിറ്റല്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍, സാമ്പത്തിക വളര്‍ച്ചയില്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, കേരളത്തിന്റെ ഊര്‍ജസ്വലമായ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം പ്രദര്‍ശിപ്പിക്കുവാന്‍ കേരള ടെക്‌നോളജി എക്‌സ്‌പോ 2024ന് കോഴിക്കോട്ട്.
ഇന്ത്യന്‍ ടെക്‌നോളജി വ്യവസായത്തിന്റെ മിഡില്‍ ഈസ്റ്റ് വിപണിയിലേക്കുള്ള കവാടമായി കോഴിക്കോട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ കേരള ടെക്‌നോളജി എക്‌സ്‌പോ (കെ.ടി.എക്‌സ്) 2024 കോഴിക്കോട് സംഘടിപ്പിക്കുന്നത്.
ഐടി മേഖലയില്‍ വിശാലമായ സാധ്യതകള്‍ തുറക്കുന്നതിനും കോഴിക്കോട് നഗരത്തെ ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഒരു ഐടി കേന്ദ്രമായി ഉയര്‍ത്തുന്നതിനുമുള്ള ശ്രമത്തില്‍, പ്രമുഖ വ്യവസായ, അക്കാദമിക്, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഒന്നിച്ച് സിഐടിഐ (കാലിക്കറ്റ് ഇന്നൊവേഷന്‍ & ടെക്‌നോളജി ഇനിഷ്യേറ്റീവ്) എന്ന സൊസൈറ്റി രൂപീകരിച്ചിരുന്നു.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍കൈ എടുത്ത്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (സിഎഎഫ്‌ഐടി), ഐഐഎം കോഴിക്കോട്,
എന്‍ഐടി കാലിക്കറ്റ്, കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) കേരള, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ (സിഎംഎ), യുഎല്‍ സൈബര്‍ പാര്‍ക്ക്, കോഴിക്കോട് (യുഎല്‍സിസി),
ഗവണ്‍മെന്റ്് സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിങ്ങനെ പ്രമുഖ െ്രെപവറ്റ്, ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഭാഗമായ ഒരു രജിസ്റ്റേഡ് സൊസൈറ്റിയാണ് സിഐടിഐ.
സാങ്കേതികവിദ്യ, നൂതനത്വം, സാമ്പത്തിക വളര്‍ച്ച എന്നിവയിലെ കോഴിക്കോടിന്റെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ടെക്‌നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന 200ലധികം സ്റ്റാളുകള്‍, 100ലധികം മുന്‍നിര പ്രാസംഗികര്‍, 6000ലധികം പ്രൊഫഷണലുകളുടെയും ബിസിനസ്സ് നേതാക്കളുടെയും വരവ് പ്രതീക്ഷിക്കുന്ന, നെറ്റ്വര്‍ക്കിംഗിനും സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള വൈവിധ്യമാര്‍ന്ന പ്ലാറ്റ്‌ഫോം കെടിഎക്‌സ് വാഗ്ദാനം ചെയ്യുന്നു.
പരമ്പരാഗത എക്‌സ്‌പോയ്ക്കപ്പുറം, കോഴിക്കോട്ടും മലബാര്‍ മേഖലയെക്കുറിച്ചും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ ധാരണ നല്‍കുന്ന ഒരു ആഗോള ഇന്‍സൈറ്റ് ഹബ്ബായി പ്രവര്‍ത്തിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രാദേശിക ബിസിനസ്സ് സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം ഒരു മൂല്യവത്തായ വിഭവമായി മാറും.
കെടിഎക്‌സ് 2024ന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കുമ്പോള്‍, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല, മലബാറിന്റെ ആഗോളതലത്തിലെ നവീകരണത്തിന്റെ തുടക്കമിടല്‍ കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് സിഐടിഐ ചെയര്‍മാന്‍ അജയന്‍ കെ. ആനത്ത്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം. മെഹ്ബൂബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.