ഹണി റോസിന് വെല്ലുവിളിയായി  അന്ന രേഷ്മ രാജന്‍ 

അങ്കമാലി-കൊടുവള്ളിയിലായാലും വടകരയിലായാലും ഉദ്ഘാടനത്തിന് എല്ലാവര്‍ക്കും ഹണി റോസ് എന്ന യുവ താരത്തെ മതി. അതിന് എത്രയും മുടക്കാന്‍ സംരംഭകര്‍ തയാര്‍. വടകരയില്‍ സ്ഥാപനം ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തെക്കേ അറ്റത്ത് കരുനാഗപ്പള്ളിയിലും പറന്നെത്തി. ഹണി എത്തിയാല്‍ ക്യാമറകളുടെയെല്ലാം ശ്രദ്ധാ കേന്ദ്രം താരമാണ്. സിനിമയില്‍ അഭിനയിക്കാന്‍ നേരം കിട്ടാത്ത വിധമാണ് നാട്ടിലെങ്ങും ഉദ്ഘാടനങ്ങള്‍. അതിനിടയ്ക്കാണ് ഹണിയ്ക്ക് വെല്ലുവിളിയായി അന്ന രേഷ്മ രാജന്‍ എന്ന മുഴുപ്പേരുള്ള അന്ന ഉദ്ഘാടന താരമാവുന്നത്.  
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച താരമാണ് അന്ന രേഷ്മ രാജന്‍. വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയ ചിത്രങ്ങളിലും അന്ന തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്ന നായികയായ സിനിമകള്‍ റിലീസ് ചെയ്തില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ഉദ്ഘാടന വീഡിയോകളിലൂടെ നിറഞ്ഞുനില്‍ക്കുന്ന താരമായി അന്ന മാറി. നാടന്‍ വേഷങ്ങളിലാണ് അന്ന കൂടുതലായി വരാറുള്ളതെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് ഗ്‌ളാമറസ് ലുക്കിലാണ്. ഇടപ്പള്ളിയില്‍ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുമെന്ന് ആരാധകര്‍. സമൂഹ മാധ്യമങ്ങളില്‍ അന്നയ്ക്ക് ഏറെ ആരാധകരാണ്.

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

Latest News