ന്യൂദൽഹി- നാളെ അയോധ്യയിലെ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും താൻ ചടങ്ങിൽ പങ്കെടുക്കുമെന്നും ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദ അവകാശപ്പെട്ടു. ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്ന് അറസ്റ്റിലായ നിത്യാനന്ദ പിന്നീട് രാജ്യം വിടുകയും കൈലാസം എന്ന രാജ്യം സ്ഥാപിക്കുകയുമായിരുന്നു. 2019 ൽ രാജ്യത്തുനിന്ന് കടന്ന നിത്യാനന്ദ ഒരു വർഷത്തിന് ശേഷമാണ് അനുയായികൾക്കൊപ്പം താൻ സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നത്.
തന്റെ കൈലാസ രാജ്യത്തിലെ 'ഹിന്ദുമതത്തിന്റെ പരമോന്നത നേതാവാണെന്ന് സ്വയം വിളിക്കുന്ന നിത്യാനന്ദ അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചതായും വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഹിന്ദുക്കളാണ് തന്റെ കൈലാസ രാജ്യം നോക്കിനടത്തുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
RSS Representative from Greater Noida Visits KAILASA USA and Presents Official Invitation for Ayodhya Ram Temple Inauguration
— KAILASA's SPH NITHYANANDA (@SriNithyananda) January 21, 2024
Today, a representative from the RSS in Greater Noida visited KAILASA USA in Los Angeles and presented with an official invitation to the Ayodhya Ram… pic.twitter.com/Gq8cVuo2kX