ഹൈദരാബാദ് - പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തിൽ പ്രതികരിച്ച് സാനിയ മിർസ. ശുഹൈബ് മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകൾ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.
വിവാഹമോചനത്തിന് താൻ തന്നെയാണ് മുൻകൈയെടുത്തത്. താൻ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതിൽ പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. അഞ്ച് വയസുകാരനായ മകൻ ഇസാൻ തനിക്കൊപ്പം ജീവിക്കുമെന്നും സാനിയ വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ശുഹൈബ് മാലിക്കും പാക് നടിയും ടെലിവിഷൻ താരവുമായ സന ജാവേദുമായുള്ള വിവാഹ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ശുഹൈബിന്റെ മൂന്നാമത്തെയും സനയുടെ രണ്ടാമത്തെയും പുനർ വിവാഹമാണിത്.
വായിക്കുക...
'ശുഹൈബിന്റെ വിവാഹേതര ബന്ധം ശല്യമായി', സാനിയയ്ക്കു മടുത്തെന്നും വെളിപ്പെടുത്തൽ; സന വിവാഹമോചിതയായത് രണ്ടുമാസം മുമ്പ്
പാക് ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും; സാനിയയുടെ പരാമര്‍ശം വീണ്ടും വൈറലായി
പത്താംക്ലാസും വിവിധ ട്രേഡുമുള്ളവർ അവസരം കളയരുത്; റെയിൽവേയിൽ 5696 സ്ഥിരം ഒഴിവുകൾ, കേരളത്തിലും അവസരം