ഷിംല- ഹിമാചല്‍ പ്രദേശില്‍ ഷിംലക്ക് സമീപം ധാമിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ധാമി ഗവ. ഡിഗ്രി കോളജ് റോഡരികിലുള്ള അഞ്ചു നില കെട്ടിടമാണ് തകര്‍ന്നത്.
15 സെക്കന്റില്‍ അഞ്ചുനില കെട്ടിടം നിലംപരിശാകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
രാജ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായമോ പരിക്കോ ഇല്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും നേരത്തെ തന്നെ വിഛേദിച്ചിരുന്നു.
വീടിനു മുകള്‍ വശത്തായി നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഫാത്തിമ അല്‍അര്‍വലിക്ക് വധശിക്ഷ നടപ്പാക്കാന്‍ ഹൂത്തികള്‍ ഒരുങ്ങുന്നു; സമ്മര്‍ദത്തിന് ആഹ്വാനം
#shimla शिमला : थाना बालूगंज के अंतर्गत 16 मील से आगे गलोग की ओर एक निजी पांच मंजिला इमारत गिर कर ध्वस्त,जान का नुकसान नहीं#shimla #building #collapse#वायरलविडियो pic.twitter.com/QwJNAbnV8m
— सबसे पहले भारत देश (@devinderkumart2) January 20, 2024