കൊച്ചി- സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ കൊച്ചിയില്‍ നടന്നു. പ്രധാന ആകര്‍ഷണം മലയാളം സിനിമയിലെ പ്രമുഖരെല്ലാം കുടുംബസമേതം എത്തി എന്നതാണ്. മമ്മൂട്ടിയും ദുല്‍ഖറും ശ്രീനിവാസനും ഒക്കെ കുടുംബത്തോടെയാണ് വന്നത്. ഹണി റോസ് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്തു. തിരുവനന്തപുരത്തും വിവാഹ സല്‍ക്കാരം ഉണ്ടായിരിക്കും.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയിലും തന്റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീനിവാസനെ സുരേഷ് ഗോപി സ്നേഹത്തോടെ സ്വീകരിച്ചു. തമാശയും ചിരിയും ഒക്കെ വേദിയില്‍ നിറഞ്ഞു. ഒത്തുചേരലില്‍ മമ്മൂട്ടിയും സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. ഏറെ ശ്രദ്ധേമായത് മലയാളികളുടെ പ്രിയപ്പെട്ട ജഗതിയുടെ സാന്നിധ്യമായിരുന്നു.
ജനുവരി 17ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.ശ്രേയസ് ആണ് ഭാഗ്യയുടെ ഭര്‍ത്താവ്.ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്.