കൊച്ചി-മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വാനോളം പ്രശംസിച്ച് നടനും ബി ജെ പി നേതാവുമായി ദേവന്‍. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിലെ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ദേവന്റെ പ്രശംസ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദേവന്‍ രംഗത്തെത്തിയത്. വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരിവച്ച് വാങ്ങിച്ച് വാങ്ങിയതും, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ച് ഭാര്യയെ കൂടെക്കൊണ്ടുവന്നതും, മോഡിയുടെ കൈയില്‍ നിന്ന് അക്ഷതം വാങ്ങി പോക്കറ്റിലിട്ടതുമൊക്കെയാണ് കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
മനുഷ്യന്‍ എന്ന മമ്മൂട്ടി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂര്‍ അമ്പലനടയില്‍ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികള്‍ മനസ്സിലാക്കി. ഈ കല്യാണ വേളയില്‍ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകര്‍ഷിച്ച മനുഷ്യനായി മമ്മൂട്ടി.പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റില്‍ ഇട്ടതും, വധു ദക്ഷിണ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്‍പില്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.
ഭാര്യയെ, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാന്‍ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്‌നേഹിക്കുന്നു.
ദേവന്‍ ശ്രീനിവാസന്‍.