ദാവോസ് - ആഫ്രിക്കയില്‍ 60 കോടി പേര്‍ക്ക് അടിസ്ഥാന വൈദ്യുതി സേവനം ലഭ്യമല്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. റൊട്ടി അന്വേഷിക്കാതെ കേക്ക് കഴിക്കാന്‍ അവരോട് നമുക്ക് പറയാന്‍ കഴിയില്ല. ഇങ്ങിനെ പറയുന്നത് കാപട്യമാണ്. ആഫ്രിക്കയില്‍ പ്രശ്നങ്ങളുണ്ട്. ഗ്യാസ് പോലെ അവിടെ എമ്പാടും പ്രകൃതി വിഭവങ്ങളുമുണ്ട്. അവ അവര്‍ക്ക് പ്രയോജനപ്പെടേണ്ടതുണ്ട്. ആഫ്രിക്കക്കാരെ നാം സഹായിക്കണം. അവരുടെ യുവാക്കള്‍ക്ക് പരിശീലനം നല്‍കണം. ഇത് ആഫ്രിക്കയിലും മറ്റു വരുമാനം കുറഞ്ഞ രാജ്യങ്ങളിലും പരിവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്നും സൗദി ധനമന്ത്രി ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു.
ലോക ബാങ്ക് പ്രസിഡന്റ് അജയ് ബാംഗയുമായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആനും സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്ഇബ്രാഹിമും കൂടിക്കാഴ്ച നടത്തി. ബഹുമുഖ വികസന ബാങ്കുകളുമായുള്ള സഹകരണത്തിലൂടെ സമഗ്ര സാമ്പത്തിക വികസനത്തില്‍ സൗദി അറേബ്യക്കുള്ള പങ്കിനെ കുറിച്ച് കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.
VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍
മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍
സൗദിയിലേക്ക് 8,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു