കൊച്ചി- പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ നടി മെറിന മൈക്കിള്‍ ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിനിടെയായിരുന്നു സംഭവം.
'നമസ്‌കാരം, വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ റിലേറ്റ് ചെയ്തിട്ടുകൊടുത്ത ഒരു അഭിമുഖം ഓണ്‍ എയര്‍ വന്നതിന് ശേഷം ഒരുപാട് കോളുകളൊക്കെ വന്നിരുന്നു. ഇതിനോടനുബന്ധിച്ച് എന്താണ് സംഭവമെന്നറിയാന്‍ അഭിമുഖത്തിനും മറ്റുമായി ആളുകള്‍ വിളിക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്. മിക്ക ആളുകള്‍ക്കും തോന്നിയിരിക്കുന്നത് ഇതൊരു സ്‌ക്രിപ്റ്റഡ് ആയിട്ടുള്ള വേര്‍ഷനാണെന്നാണ്.
ഇതൊരിക്കലും സ്‌ക്രിപ്റ്റഡായിട്ടുള്ള അഭിമുഖമല്ല. ഇത് ഞാന്‍ പ്രത്യേകം എടുത്തുപറയാന്‍ കാരണമെന്താണെന്നുവച്ചാല്‍ എനിക്കുണ്ടായ അനുഭവം അല്ലെങ്കില്‍ പ്രശ്‌നം സംസാരിച്ചതാണ്. പിന്നെ സിനിമ പത്തൊന്‍പതാം തീയതി റിലീസാണ്. സിനിമ ചര്‍ച്ചകളെക്കാള്‍ കൂടുതല്‍ ഇങ്ങനത്തെ കോണ്‍ട്രവേര്‍ഷ്യലായിട്ടുള്ള കാര്യങ്ങള്‍ വരുമ്പോള്‍ അത് സിനിമയെ ബാധിക്കരുതെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.
നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി
എനിക്ക് ഒരുപാട് വിഷമമായിട്ട്, അല്ലെങ്കില്‍ പ്രതികരിക്കാന്‍ പറ്റാതെ ഇറങ്ങിപ്പോയ അവസ്ഥയില്‍ ചെയ്ത അഭിമുഖമാണത്. നിങ്ങള്‍ക്കത് കണ്ടാല്‍ മനസിലാകും. ആണുങ്ങള്‍ക്കെതിരെ പറഞ്ഞെന്നും ഇവള്‍ ഫെമിനിസ്റ്റാണെന്നുമൊക്കെയാണ് സംസാരിക്കുന്നത്. ഞാന്‍ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞിട്ടില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈനിനെ പോലും അല്ല ഞാന്‍ പറഞ്ഞത്. ചില ആളുകള്‍, ആ ചില ആളുകള്‍ എന്ന് പറയുന്ന വിഭാഗത്തില്‍ വരുന്നത് ആണുങ്ങളായതുകൊണ്ട് അണുങ്ങള്‍ എന്ന് പറഞ്ഞെന്നേയുള്ളൂ. അത് പേഴ്‌സണലി ഏതെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ക്കോ, അല്ലെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു.
എന്റെ ലൈഫില്‍ ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളില്‍ ഒന്നോ രണ്ടോ അനുഭവങ്ങള്‍ ഇതാണെന്ന് പറഞ്ഞതാണ്. പറയാന്‍ വന്ന വിഷയം എനിക്ക് അന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഞാന്‍ പറഞ്ഞുവന്ന കാര്യം ഇതാണ്, ഞാന്‍ തിരുവനന്തപുരത്ത് ഒരു സിനിമ ചെയ്യുകയായിരുന്നു. ആ സിനിമയിലെ രണ്ട് മെയില്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. എനിക്കന്ന് പിരിയഡ്‌സായിരിക്കുകയായിരുന്നു. ആ സമയത്ത് സ്വാഭാവികമായിട്ടും ഒരു റൂമുണ്ടായാല്‍പ്പോലും നല്ലൊരു ബാത്ത്‌റൂം വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുമല്ലോ. വേണമല്ലോ. കാരണം ഫിസിക്കലി നമുക്ക് അത്രയ്ക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. ആദ്യത്തെ ദിവസം പ്രോപ്പര്‍ ബാത്ത്‌റൂം പോലുമില്ലാത്ത റൂമാണ് അവര്‍ എനിക്ക് തന്നത്. പക്ഷേ മെയില്‍ ആയിട്ടുള്ള ലീഡ് ആര്‍ട്ടിസ്റ്റുകളായിട്ടുള്ള രണ്ട് പേര്‍ക്ക് അവര്‍ കാരവന്‍ കൊടുത്തിട്ടുണ്ട്. ഈ സുഹൃത്തുക്കളായിട്ടുള്ള ആളുകളോട് ബാത്ത്‌റൂമിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വളരെ നല്ല രീതിയില്‍, അവര്‍ക്ക് മനസലിവുള്ളവരായതിനാല്‍ വേണമെങ്കില്‍ കാരവന്‍ ഉപയോഗിച്ചോ എന്ന് പറഞ്ഞു. പക്ഷേ അവര്‍ക്ക് നല്‍കിയത് ആയതിനാല്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയില്ല. അതൊരു ഇന്‍സിഡന്റാണ്. ഈ വ്യക്തികള്‍ എന്നോട് നല്ലരീതിയിലാണ് പെരുമാറിയത്. അവരുടെ പേരുകള്‍ പറയുകയാണെങ്കില്‍ പോലും ആ സിറ്റുവേഷനില്‍ നെഗറ്റീവായിരിക്കുമെന്നെനിക്ക് തോന്നി.
വിവേകാനന്ദന്‍ വൈറലാണെന്ന സെറ്റില്‍, ഷാന്‍ തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഞാന്‍ അഖിലിനെ വിളിച്ച് ചോദിച്ചു, ഇവര്‍ക്ക് നല്ല കാരവാന്‍ കൊടുത്തിട്ടില്ലേന്ന്. ബാക്കിയുള്ള താരങ്ങള്‍ക്ക് നല്ലൊരു കാരവാന്‍ നല്‍കിയില്ലേയെന്ന് ചോദിക്കേണ്ട സിറ്റുവേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ നമുക്ക് മനസിലാകും. എപ്പോഴും സേഫും സുരക്ഷിതയുമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഈ സിനിമയില്‍ അവര്‍ അക്കമഡേഷന്‍ തന്നത് ബാര്‍ ഹോട്ടലിലാണ്. ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ നിറച്ചും കള്ള് കുടിച്ച ആളുകളാണ് ഹോട്ടലിന് താഴെ. അസിസ്റ്റന്റ് വേറെ ഹോട്ടലിലാണ് സ്റ്റേ ചെയ്യുന്നത്. ഞാന്‍ ഓടി അകത്ത് കയറും. ഞാന്‍ പിന്നെ പുറത്തിറങ്ങില്ല. ഭക്ഷണം പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കണമെങ്കില്‍ താഴെ പോയി വാങ്ങാന്‍ പേടിയാണ്. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. ഹോട്ടല്‍ മാറ്റിത്തരുമോയെന്ന് അവരോട് ചോദിച്ചു. രണ്ട് ദിവസം സംസാരിച്ചു. ബ്രേക്കിന് കൊച്ചിയില്‍ വന്ന് തിരിച്ച് പോയപ്പോഴും ഹോട്ടലില്ല. അവസാനം ഞാന്‍ തന്നെ ഹോട്ടലില്‍ വിളിച്ച് സംസാരിച്ചു.
എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ചോദിച്ച് വാങ്ങണമായിരുന്നുവെന്ന് അവര്‍ പറയില്ലേ. ഞാന്‍ തന്നെ ചോദിച്ച് വാങ്ങണമെന്ന ഗതികേടിനെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. അല്ലാതെ അണുങ്ങള്‍ ഇങ്ങനെ പെരുമാറിയെന്നൊന്നുമല്ല. എന്നെ നല്ല രീതിയില്‍ ട്രീറ്റ് ചെയ്ത ഒത്തിരി പേര്‍ സിനിമയിലുണ്ട്.
നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ ഫെമിനിസ്റ്റായതുകൊണ്ട് സംസാരിക്കുന്നെന്നല്ല.
ഗതികേടുകൊണ്ടാണ്. കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ആള്‍ക്കാരില്ലെന്ന് തോന്നുമ്പോള്‍ എഴുന്നേറ്റ് പോകാതെ നിവൃത്തിയില്ല. എനിക്ക് ഇങ്ങനെ ഫേക്ക് ചെയ്ത് മടുത്തു. ഞാന്‍ അത്ര ബോള്‍ഡ് ഒന്നുമല്ല. എനിക്കിത് എവിടെയെങ്കിലും പറയണം. മറുപടി പറഞ്ഞേപറ്റുള്ളൂ. ഇതിന്റെ പുറത്ത് ഒരു അഭിമുഖം കൊടുക്കില്ല. ഞാന്‍ കമല്‍ സാറിനോടൊക്കെ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളമായി ഈ ഇന്‍ടസ്ട്രീയില്‍. തോല്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് എനിക്ക് മുന്നോട്ടുകൊണ്ടുപോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന ഒത്തിരിപേരുണ്ട് എന്റെ വീട്ടില്‍. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല.-സങ്കടത്തോടെ മെറിന കാര്യങ്ങള്‍ വിശദീകരിച്ചു.