Sorry, you need to enable JavaScript to visit this website.

അയോധ്യയിൽ ഭീമൻ ചന്ദനത്തിരി; 3610 കിലോ ഭാരമുള്ള ചന്ദനത്തിരി 50 കിലോമീറ്റർ പരിധിയിൽ സുഗന്ധം പരത്തും

ന്യൂഡൽഹി - അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയ്ക്കു മുന്നോടിയായി ഭീമൻ ചന്ദനത്തിരി കത്തിച്ചു. ഗുജറാത്തിലെ വഡോദരയിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള വൻ ഭാരമുള്ള ചന്ദനത്തിരി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് ആണ് തീ പകർന്നത്. 
 ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് പണിത ക്ഷേത്ര കോമ്പൗണ്ടിൽ ഭീമൻ ചന്ദനത്തിരി എത്തിച്ചത്. ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും നിരന്തര പ്രയത്‌നത്താൽ തയ്യാറാക്കിയ ഈ ചന്ദനത്തിരിക്ക് 3,610 കിലോ ഭാരമുണ്ട്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ചന്ദനത്തിരി 50 കിലോമീറ്ററോളം പരിധിയിൽ സുഗന്ധം പരത്തുമെന്നാണ് പറയുന്നത്. ആറു മാസത്തെ സമയമെടുത്താണ് ഈ ചന്ദനത്തിരി നിർമിച്ചതെന്ന് ഗുജറാത്ത് ഗ്രാമവാസികൾ പറഞ്ഞു. 

Latest News