മുംബൈ-അജ്ഞാതര്‍ ശരീരത്തില്‍ ഘടിപ്പിച്ച മൈക്രോചിപ്പ് വഴി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന യുവാവിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ മുംബൈ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കി.
എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബോറിവാലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ബി എന്‍ ചിക്‌നെയാണ് നഗരത്തിലെ ചാര്‍കോപ്പ് പോലീസിനോട് നിര്‍ദേശിച്ചത്.
അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു, പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമായ നടപടികള്‍ക്കായി ചാര്‍കോപ്പ് പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള സൈബര്‍ െ്രെകമിന് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.
എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്തുവെന്നാണ് സച്ചിന്‍ സോനവാനെ എന്നയാള്‍ ഹരജി നല്‍കിയത്. ഹാക്കര്‍ തന്റെ ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിച്ചതായി സംശയമുണ്ടെന്ന് ഹരജിക്കാരന്‍ പറയുന്നു.
പാസ്‌വേഡുകള്‍ മാറ്റുന്നതുള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടും ഹാക്കര്‍ക്ക് തന്റെ പുതിയ ജിമെയില്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞതായി സച്ചിന്‍ അവകാശപ്പെട്ടു. ഇത് തനിക്ക് വളരെയധികം ദോഷം വരുത്തിയെന്ന് അഭിഭാഷകന്‍ പ്രകാശ് സല്‍സിങ്കിക്കര്‍ മുഖേന നല്‍കിയ പരാതിയില്‍ പറയുന്നു.
ചില അജ്ഞാതര്‍ മൈക്രോചിപ്പ് ഉപയോഗിക്കുന്നത് കാരണം ഹൃദയമിടിപ്പ് കൂട്ടുന്നുണ്ടെന്നും അതിനാല്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും പരാതിയില്‍ പറയുന്നു. സച്ചിന്‍ സോനവാനെയുടെ അപേക്ഷയും സത്യവാങ്മൂലവും പരിശോധിച്ച ശേഷം പ്രഥമദൃഷ്ട്യാ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) എന്നിവ പ്രകരാമുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായി തോന്നുന്നുവെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി പ്രത്യേകം നിയോഗിച്ചിട്ടുള്ള പോലീസ് മുഖേന ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഈ വാർത്തകൾ കൂടി വായിക്കുക
കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍
സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ