തിരുവനനന്തപുരം - നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ തിരുവനന്തപുരം സ്വദേശി പ്രേം ജേക്കബ് ആണ് വരൻ. റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരത്ത് വിവാഹവും പിറ്റേന്ന് (27ന്) കൊച്ചിയിൽ വിവാഹവിരുന്നും നടക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇരുവരുടേതും പ്രണയ വിവാഹമാണ്. 'മനംപോലെ മംഗല്യം' എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണ്. മിനി സ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തുകയും ചുരുങ്ങിയ കാലത്തിനകം മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനും നടിക്കായിട്ടുണ്ട്. ലിവിംഗ് ടുഗദറിനോട് ഒട്ടും താൽപ്പര്യമില്ലെന്നതടക്കം വിവാഹം സംബന്ധിച്ച് തന്റെ സങ്കൽപ്പങ്ങൾ നടി തുറന്നുപറഞ്ഞതും ഏറെ ചർച്ചയായിരുന്നു. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട സ്വാസിക, വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹയായിരുന്നു.