Sorry, you need to enable JavaScript to visit this website.

നയാഗ്രാ ബ്ലോക്ക് എംബസി ടോറസ് സംസ്ഥാനത്തിന്റെ മറ്റൊരു നാഴികക്കല്ലാകും

സംസ്ഥാന സർക്കാരിന്റെ ഐ.ടി. പ്രോത്സാഹന നയത്തിന്റെ ഭാഗമായി ടെക്‌നോപാർക്ക് മൂന്നാം ഘട്ട വികസനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട നയാഗ്രാ ബ്ലോക്ക് എംബസി ടോറസ് ടെക്‌നോ സോൺ സംസ്ഥാനത്തെ ഐ.ടി മേഖലയിൽ ഏറെ കുതിപ്പേകുന്നതായി മാറും.
നിർമാണത്തിൽ തന്നെ ഏറെ പ്രത്യേകതകളുള്ള 10 ലക്ഷം ചതുരശ്ര അടിയിൽ ലീഡിന്റെ ഗോൾഡൺ സർടിഫിക്കേഷൻ ലക്ഷ്യമാക്കി പണിതതാണ് ഈ ഗ്രീൻ ബിൽഡിങ്ങ്. ഓട്ടിസ്സിന്റെ 22 അത്യാധുനിക ലിഫ്റ്റുകൾ ആണ് ഇതിന്റെ മറ്റൊരു സവിശേഷത. കെട്ടിടത്തെപ്പോലെ തന്നെ കുറഞ്ഞ ഊർജം മാത്രം ഉപയോഗപ്പെടുത്തുന്നവയാണ് ഈ ഇലവേറ്ററുകൾ. കൂടാതെ ലിഫ്റ്റ് നിൽക്കുമ്പോൾ ഊർജം വലിച്ചെടുത്ത് കെട്ടിടത്തിലെ തന്നെ മറ്റാവശ്യങ്ങൾക്കായി നൽകുകയും ചെയ്യുന്നു. അതി നൂതനമായ ഓട്ടിസ് കോംപാസ്, യാത്രാ സമയം കുറച്ച്  കൂടുതൽ കാര്യശേഷി വർധിപ്പിക്കും.
സംസ്ഥാനത്തെ ഐടി മേഖലയുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കാൻ പോകുന്ന പുതിയ ബിൽഡിങ്ങിൽ  പ്രമുഖ കോർപറേറ്റുകൾക്കും ഫോർച്യൂൺ 100 കമ്പനിക്കും ദീർഘകാല  ലീസിൽ ഓഫീസ് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിഹായസ്സിൽ പുത്തൻ കാൽവെപ്പാണ് എംബസി ടോറസ് ബിൽഡിങ്ങെന്ന് ഓട്ടിസ് ഇന്ത്യ പ്രസിഡന്റ് സെബി ജോസഫ് പറഞ്ഞു.  സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സഹായകമാവുമെന്ന് അദ്ദേഹം  അഭിപ്രായപ്പെട്ടു.
 

Latest News