തിരുവനന്തപുരം - അയോധ്യയിലെ ശ്രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുമായുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ ഡി.ജി.പിക്ക് പരാതി നല്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
അയോധ്യ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് 'യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരുന്നു, അഞ്ച് നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമൻ' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന രീതിയിൽ 'നമോ എഗെയിൻ മോദിജി' എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് പരാതി നല്കിയത്. പ്രതിപക്ഷ നേതാവിന്റെ ഫോട്ടോ വെച്ചാണ് സംഘപരിവാർ കേന്ദ്രങ്ങളുടെ കള്ളപ്രചാരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വസ്തുതാ വിരുദ്ധമായ പോസ്റ്റിലെ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതസ്പർധ വളർത്താനും ഉദ്ദേശിച്ചാണെന്നും പോസ്റ്റ് പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.