Sorry, you need to enable JavaScript to visit this website.

മലയാളി യുവതി ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ

- അന്ത്യം ഒഡീഷയിലെ സഹോദരിയുടെ വീട്ടിൽനിന്ന് വൈക്കത്തേക്ക് മടങ്ങുന്നതിനിടെ

(വൈക്കം) കോട്ടയം - ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായർ(45) ആണ് മരിച്ചത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 തിങ്കളാഴ്ച പുലർച്ചെ ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിൽ തമിഴ്‌നാട്ടിലെ ജോളാർപെട്ടിൽ വച്ചാണ് യുവതിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. ഭർത്താവ്: ജീവൻ

Latest News