പെരുമ്പാവൂര്‍-ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ നേര് 100 കോടി ക്ലബിലെത്തി. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്തു 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചാണു നേട്ടം കൊയ്തത്. ഒടിടി അവകാശവും ടിവി അവകാശവും വഴിയുള്ള തുകയ്ക്കു പുറമേയാണ്. കഴിഞ്ഞ ഡിസംബര്‍ 23നാണ് നേര് റിലീസ് ചെയ്തത്. മൂന്നാമത്തെ നൂറ് കോടിയുടെ ചരിത്രമാണ് നേര് മലയാളത്തിന്
സമ്മാനിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് നേരിട്ടു വിദേശത്തു റിലീസ് ചെയ്തിരുന്നു. മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഷ് ജോ ആന്റണിയും ചേര്‍ന്നു നേര് നിര്‍മിക്കന്‍ തീരുമാനമായിട്ടുണ്ട്.
ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വല്‍ത് മാന്‍, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു നേര്. ആസിഫ് അലി നായകനായ 'കൂമന്‍' ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. എന്നാല്‍ റാമിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.ജീത്തു ജോസഫിന് ഒപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം സിദ്ധിഖ്, പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, ഗണേഷ് കുമാര്‍, അദിതി രവി, ശ്രീധന്യ, നന്ദു, രശ്മി അനില്‍, ശാന്തി മായാദേവി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
കോടതി മുറിയിലെ സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങിയപ്പോള്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്താണ് ചിത്രത്തെ സ്വീകരിച്ചത്.