ന്യൂദൽഹി- തന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന പ്രവാസി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വകാര്യ കമ്പനി സി.ഇ.ഒക്കെതിരെ ദൽഹി പോലീസ് കേസെടുത്തു. ചാണക്യപുരി ജില്ലയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബർ 14-നാണ് ബലാത്സംഗം നടന്നത്. ഇന്ത്യൻ വംശജയായ യു.എസ് വനിതയുടെ പരാതിയിലാണ് കേസെടുത്തത്. പ്രതി സി.ഇ.ഒ ആയ കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജറായാണ് യുവതി പ്രവർത്തിച്ചിരുന്നത്. പ്രതിയെ തന്റെ അമ്മാവന് പരിചയമുള്ള ആളാണെന്നും ജോലി ലഭിക്കാൻ അദ്ദേഹം സഹായിച്ചുവെന്നും പരാതിയിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു