Sorry, you need to enable JavaScript to visit this website.

'ആവേശത്തിൽ എന്തെങ്കിലും വിളിച്ചുപറയരുത്, വാക്കുകൾ മാന്യമാവണം'; കൈവെട്ടിൽ സത്താർ പന്തല്ലൂരിനെ തള്ളി ജിഫ്രി തങ്ങൾ 

കാസർകോട് - എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ.
 ആവേശവും വികാരവും ഉണ്ടാവുമ്പോൾ എന്തെങ്കിലും വിളിച്ച് പറയരുത്. പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണം. വാക്കുകൾ മാന്യമാവണം. വിശ്വാസികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ നേതാക്കൾ പ്രയോഗിക്കാവൂ. ജനങ്ങളെ വെറുപ്പിക്കുന്നതും വിരോധമുണ്ടാക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആവരുതെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. മഞ്ചേശ്വരം പൈവളിഗ ഉസ്താദ് അക്കാദമിയിൽ വാർഷിക സനദ് ദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
 സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്ന സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രാസംഗികന്റെ പേര് പറയാതെയായിരുന്നു സമസ്ത പ്രസിഡന്റിന്റെ വാക്കുകൾ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 'സമസ്തയുടെ നേതാക്കളെ കൊച്ചാക്കാൻ ശ്രമിച്ചാൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തും. സമസ്തയുടെ കേന്ദ്ര മുശാവറ ഒരു കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞാൽ ആ തീരുമാനം അവസാനശ്വാസം വരെ നടപ്പാക്കാൻ നാം സന്നദ്ധമാകണം. വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈവെട്ടാൻ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ലെന്നും സത്താർ പന്തല്ലൂർ മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപനത്തിൽ പറഞ്ഞിരുന്നു. 
 സമസ്തയിൽ മുസ്‌ലിം ലീഗിനും പാണക്കാട് കുടുംബാംഗങ്ങൾക്കെതിരെയുള്ള നീക്കങ്ങൾക്ക് എരിവ് പകരുന്നവർ ഉയർത്തിക്കാണിക്കുന്ന നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ. സമസ്തയുടെ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 59-മത് വാർഷികത്തിന്റെ പ്രോഗ്രാമിൽ ഇത്തവണ സമസ്തയുടെ യുവജന നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം നേതൃത്വം സത്താർ പന്തല്ലൂരിനെയും തഴഞ്ഞിരുന്നു.

Latest News