കൊച്ചി- ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം തമാശയായി തോന്നിയെന്ന് നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. കേട്ടിട്ടുളളതില്‍ വച്ച് ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പുതിയ സിനിമയായ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയുണ്ടായ ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.'താന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന നിരവധി കിംവദന്തികള്‍ സ്ഥിരമായി പ്രചരിക്കാറുണ്ട്. എല്ലാവര്‍ഷവും ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ പൊങ്ങി വരാറുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം എന്റെ പേര് വന്നത്. അതെനിക്ക് തമാശയായിട്ടുള്ള ഒരു ഗോസിപ്പായിട്ടാണ് തോന്നിയത്. ഉണ്ണി മുകുന്ദനും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്സ് പോലുമല്ല. പിന്നെ എങ്ങനെയാണ് ഇങ്ങനൊരു റൂമര്‍ വന്നതെന്ന് അറിയില്ല. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല. ദിവസവും കാണുകയോ വിളിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നിട്ടും അങ്ങനൊരു വാര്‍ത്ത എങ്ങനെയാണ് വന്നതെന്നാണ് അറിയാത്ത കാര്യം. ഞാന്‍ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്‍, മണിക്കുട്ടന്‍, ഗായകന്‍ ശ്രീനാഥ്, സീരിയലില്‍ കൂടെ അഭിനയിച്ച ഷാനവാസ് തുടങ്ങി ഒരുപാട് പേരെ ഞാന്‍ വിവാഹം കഴിച്ചതായിട്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഞാന്‍ പോലും അറിയാതെയാണ് എന്റെ ഈ കല്യാണങ്ങളൊക്കെ നടക്കുന്നത്'- സ്വാസിക പറഞ്ഞു.