ലിവര്‍പൂള്‍-പുലര്‍ച്ചെ പൂന്തോട്ടത്തില്‍ യുവാവിനെ ബലാത്സംഗം ചെയ്തയാള്‍ ഇരയുടെ സ്വര്‍ണാഭരണം കവര്‍ന്നതായും പരാതി. യു.കെയിലെ ലിവര്‍പൂളിലാണ് സംഭവം. സെന്റ് ജോണ്‍സ് ഗാര്‍ഡനില്‍ യുവാവിനെ മറ്റൊരു പുരുഷനാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ പോലീസ് പ്രദേശം വളഞ്ഞെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തുണ്ടെന്നും ചീഫ് ഇന്‍സ്പെക്ടര്‍ ഡാവെ കറി പറഞ്ഞു. സംഭവം ആശങ്ക ഉളവാക്കുന്നതാണെന്നും ലൈംഗിക അതിക്രമങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ കണ്ടെത്താന്‍ സഹായകമാകുന്ന വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 16 മാസത്തിനുശേഷം ജയില്‍ മോചനം
VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം