ന്യൂദല്‍ഹി- വായുവിന്റെ ഗുണനിലവാരം മോശമായതോടെ ദല്‍ഹിയില്‍ കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യമില്ലാത്ത നിര്‍മ്മാണ പ്രാവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഖലയില്‍ സ്റ്റേജ്-3 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അറിയിച്ചു.
ദല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ വലിയ മാറ്റം ഉണ്ടായതായി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.
ദേശീയ സുരക്ഷ, പ്രതിരോധം, ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍, ആരോഗ്യ സംരക്ഷണം, റെയില്‍വേ, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകള്‍, ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി പ്രക്ഷേപണം, പൈപ്പ് ലൈനുകള്‍, ശുചിത്വം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശനിയാഴ്ച ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.6 ഡിഗ്രി സെല്‍ഷ്യസാണ്. ജനുവരി 16 വരെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.