പാലന്‍പൂര്‍- ഗുജറാത്തില്‍ റോഡരികില്‍ ട്രക്ക് പാര്‍ക്ക് ചെയ്ത ശേഷം നമസ്കാരം നിര്‍വഹിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബനസ്കന്ത ജില്ലയിലാണ് സംഭവം.
പാലന്‍പൂര്‍ നഗരത്തിനടുത്തുള്ള തിരക്കേറിയ ക്രോസ്റോഡിന് സമീപം പാര്‍ക്ക് ചെയ്ത ട്രക്കിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബച്ചല് ഖാന് (37) എന്നയാള്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഹൈവേയിലെ തിരക്കേറിയ ക്രോസ്റോഡില്‍ ട്രക്ക് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ നമസ്കരിക്കുന്ന ദൃശ്യം ആരോ ചിത്രീകരിച്ച്് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറലായതാണ് പോലീസ് നടപടിക്ക് പ്രേരണയെന്ന് കരുതുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 283 (പൊതുവഴിയിലെ അപകടം), 186 (ചുമതല നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍), 188 (പൊതുപ്രവര്ത്തകന് യഥാവിധി പുറപ്പെടുവിച്ച ഉത്തരവിനോട് അനുസരണക്കേട്) എന്നിവ പ്രകാരമാണ് ഖാനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തതെന്നും ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നത് പോക്സോ കുറ്റമല്ലെന്ന് ഹൈക്കോടതി
നീ എന്തിനീ കടുംകൈ ചെയ്തു; മകനെ കൊന്ന ടെക്കി യുവതിയും ഭര്‍ത്താവും മുഖാമുഖം
കാനഡയില്‍നിന്ന് അശുഭ വാര്‍ത്തയുണ്ട്; തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം