ലക്‌നൗ-കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദർശിക്കും.പ്രതിഷ്ഠ ചടങ്ങിലേക്ക് ഗവർണർക്ക് ക്ഷണം ലഭിച്ചിരുന്നു.തിരക്കുകളെ തുടർന്ന് 22 ന് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്നാണ് നാളെ അയോധ്യ സന്ദർശിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനു ശേഷം മറ്റൊരു ദിവസം വീണ്ടും അയോധ്യ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഗവർണർക്ക് പുറമേ, മാതാ അമൃതാനന്ദമയി, നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കാണ് കേരളത്തിൽ നിന്നും ചടങ്ങിലേക്ക് ക്ഷണമുള്ളത്.