ഗാസ- ഇസ്രാഇല്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുദ്ധ നിയമങ്ങള്‍ ലംഘിച്ച് സാധാരണക്കാര്‍ക്കു പുറമേ മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്നതായി ഗാസ സ ഗവണ്‍മെന്റ് മീഡിയ ഓഫിസ്. ഇസ്രാഇലിന്റെ ക്രൂരതകള്‍ പുറംലോകത്ത് എത്തുന്നത് തടയാനാണ് ഫലസ്തീനികള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതെന്നാണ് ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫിസ് ആരോപിക്കുന്നത്.
2021, 2021 വര്‍ഷങ്ങളില്‍ ലോകത്താകമാനം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതലാണ് ഒക്ടോബര്‍ ഏഴുമുതല്‍ നാലു മാസത്തിനകം ഗാസയില്‍ കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. ജനുവരി 10 വരെയുള്ള കണക്കുകള്‍ പ്രകാരം 117 മാധ്യമ പ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 10ന് ഗാസ മുനമ്പില്‍ ഇസ്രാഇലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് എണ്ണം 117 ആയത്.
മീഡിയ ഓഫീസും മനുഷ്യാവകാശ സംഘടനകളും പറയുന്നതനുസരിച്ച് ഗസ്സയില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് അവരെ തടയാന്‍ ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം ലക്ഷ്യമിടുകയാണ്.
പ്രാദേശികവും അന്തര്‍ദേശീയവുമായ കണക്കുകള്‍ പ്രകാരം 2021-ലും 2022-ലും ലോകമെമ്പാടും 109 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.