കോഴിക്കോട്-കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'സദാചാരം എന്ന മിഥ്യ' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടിയുടെ വെളിപ്പെടുത്തല്‍. കിന്നാരത്തുമ്പിയില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലവും അവര്‍ വെളിപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപയാണ് സിനിമയുടെ നിര്‍മാതാവ് തന്നതെന്ന് ഷക്കീല വ്യക്തമാക്കി. ആ ചിത്രം ഹിറ്റായതോടെ അടുത്ത സിനിമയായ 'കാതരയ്ക്ക്' ദിവസം പതിനായിരം രൂപ കിട്ടി. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നതെന്ന് നടി കൂട്ടിച്ചേര്‍ത്തു. 'പുതിയ സിനിമ വന്നപ്പോള്‍ അണിയറപ്രവര്‍ത്തകരോട് ഒരു ലക്ഷം രൂപ ചോദിച്ചു. അവര്‍ എതിര് പറയാതെ സമ്മതിച്ചു. മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ഓരോ ദിവസവും ഓരോ ലക്ഷം വച്ച് കിട്ടി. നാലാം ദിവസം ചെന്നൈയിലേക്ക് വിമാനടിക്കറ്റെടുത്തു തന്നു. ഷൂട്ട് കഴിഞ്ഞശേഷം രണ്ട് ലക്ഷം രൂപ കൂടുതല്‍ തന്നു. യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് ആകെ ഒരു ലക്ഷം തരുമോയെന്നായിരുന്നു ചോദിച്ചത്. എന്നാല്‍ അവര്‍ കരുതിയത് ഓരോ ദിവസം ഓരോ ലക്ഷമെന്നായിരുന്നു.'- നടി വ്യക്തമാക്കി.
പ്രവാസി വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍
സെക്‌സ് ചിത്രീകരിക്കാന്‍ അനുവദിച്ചില്ല; 22 കാരനെ മര്‍ദിച്ച് 75,000 രൂപ കവര്‍ന്നു
പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്
സോഷ്യല്‍ മീഡിയ താരം സാന്ദ്ര സലീം നിര്യാതയായി; കാന്‍സര്‍ കണ്ടെത്താന്‍ വൈകി