വാഷിംഗ്ടണ്‍- ശക്തമായ ആര്‍ട്ടിക് കാറ്റ് യു. എസില്‍ കടുത്ത ശൈത്യത്തിനും മഞ്ഞിനും കാരണമാകുന്നു. ശക്തമായ കൊടുങ്കാറ്റ് അടിച്ചു വീശുന്നതും മഞ്ഞു വീഴുന്നും ടെക്സസ് വരെ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കന്‍ സമതലങ്ങളില്‍ താപനില ഫാറന്‍ഹീറ്റ് മൈനസ് 20 മുതല്‍ 30 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശക്തമായ കാറ്റിനൊപ്പം ചേരുന്നതോടെ ശൈത്യം വര്‍ധിക്കും. താപനില ഫാരന്‍ഹീറ്റ് മൈനസ് 50 ഡിഗ്രി വരെ താഴ്ന്നേക്കാം.
മധ്യ യു. എസില്‍ 15 ദശലക്ഷത്തിലധികം ആളുകളെയാണ് ശീതക്കാറ്റ് ബാധിക്കുക. രാജ്യത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ തണുത്ത തരംഗം വ്യാപിക്കുകയും ഒടുവില്‍ ടെക്സസിനെയും തെക്കിന്റെ മറ്റ് ഭാഗങ്ങളെയും വലയം ചെയ്യാനും സാധ്യതയുണ്ട്.
യു. എസിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്നും റോക്കി പര്‍വതനിരകളില്‍നിന്നും ആരംഭിച്ച ശക്തമായ കൊടുങ്കാറ്റ് കിഴക്കോട്ടാണ് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹിമപാതവും കടുത്ത തണുപ്പും കൊണ്ടുവരാനും സാധ്യതയുണ്ട്.
ഫോക്സ് പ്രവചന കേന്ദ്രം പറയുന്നതനുസരിച്ച്, മിസോറി മുതല്‍ മിഷിഗണ്‍ വരെയുള്ള സ്ഥലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. അതേസമയം ടെക്സസ് മുതല്‍ കരോലിനാസ് വരെയും മധ്യ അറ്റ്ലാന്റിക് വരെയും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
കൊടുങ്കാറ്റ് ശനിയാഴ്ച കാനഡയിലേക്കും കിഴക്കന്‍ കടല്‍ത്തീരത്തേക്കും പോകുന്നതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പകുതിയെയും ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.