ഭർത്താവ് പുറത്ത് പോയപ്പോൾ ലോഡ്ജിലെ ജീവനക്കാരൻ മധ്യവയസ്കയെ മാനഭംഗപ്പെടുത്തി

മാഹി-ലോഡ്ജിൽ  മുറിയെടുത്ത മധ്യവയസ്കയെ മാനഭംഗപ്പെടുത്തിയതായി പരാതി. മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ സാറാ ലോഡ്ജിലാണ് സംഭവം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു ഷൊർണ്ണൂർ സ്വദേശികളായ ദമ്പതികൾ. വ്യാഴാഴ്ച ഉച്ചയോടെ ഭർത്താവ് പുറത്ത് പോയപ്പോൾ ലോഡ്ജിലെ ജീവനക്കാരൻ മധ്യവയസ്കയെ ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രെ. പരിക്കേറ്റ ഇവരെ ആദ്യം തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലും, പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. തലശ്ശേരി ആശുപത്രിയിൽ നിന്നുമുള്ള വിവരത്തെത്തുടർന്ന് മാഹി എസ്.ഐ. റിനിൽ ആശുപത്രിയിലെത്തി പരാതി എഴുതി വാങ്ങി.സി.ഐ.ആർ. ഷൺമുഖം കേസന്വേഷിച്ചു വരുന്നു.

 

Latest News