ടൊറന്റോ - ടേക്ക് ഓഫിന് മിനിറ്റുകള്‍ മാത്രം ശേഷിക്കേ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്ക് എടുത്തു ചാടി. ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ദുബായിലേക്കുള്ള എയര്‍ കാനഡ എസി. 056 ബോയിങ് 747 വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് ചാടിയത്. 20 അടി താഴേക്ക് വീണ ഇയള്‍ക്ക് നിസാര പരിക്കുകള്‍ പറ്റി. സംഭവത്തെത്തുടര്‍ന്ന് 319ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം ആറ് മണിക്കൂറോളം വൈകി.