Sorry, you need to enable JavaScript to visit this website.

ഉപയോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ താഴ്ച 

Read More

കൊച്ചി - വിവാഹ വീടുകളിലും മറ്റും ആധി നിറച്ച സ്വർണ്ണവിലയിൽ നേരിയ താഴ്ച. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് രണ്ടാഴ്ച്ചത്തെ ഏറ്റവും താഴ്ന്ന നിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. പുതുവർഷം ആരംഭിച്ച ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

പവന് 80 രൂപയുടെ ഇടിവോടെ 46,080 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇതോടെ വിലയിൽ 920 രൂപയുടെ കുറവാണുണ്ടായത്. വിവാഹ സീസണിൽ സ്വർണ വില കുറയുന്നത് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. സ്വർണത്തിന് ഇനിയും കൂടുതൽ വില കുറയട്ടെ എന്നാണ് പലരുടെയും ആഗ്രഹം. എന്നാൽ, അത് എത്ര നാൾ, എങ്ങനെയാവുമെന്നതിൽ പലർക്കും ആശങ്കയുണ്ട്. ആഗോളതലത്തിൽ ഡോളർ ശക്തി പ്രാപിച്ചതും ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണ വിലയിൽ ചെറുതെങ്കിലും കുറവുണ്ടാകാൻ കാരണം.
 

Latest News