(ഓമശ്ശേരി) കോഴിക്കോട് - വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ബസ്സിന് മുന്നിലേക്കു തെറിച്ചുവീണുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കെ.എം.സി.ടി കോളജ് വിദ്യാർത്ഥിനിയും താമരശ്ശേരി ചുങ്കം സ്വദേശി കയ്യേലിക്കുന്നുമ്മൽ മുജീബിന്റെ മകളുമായ ഫാത്തിമ മിൻസിയ(20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി പൂനൂർ സ്വദേശിനി ഫിദ ഫർസാന പരുക്കുകളോടെ ചികിത്സയിലാണ്.
Read More
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത മാനിപുരം അണ്ടോണ പൊയിലങ്ങാടിയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ കോളജിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.