Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉച്ച ഭക്ഷണം ഒഴിവാക്കിയാല്‍  തടി കൂടുകയാണ് ചെയ്യുന്നത്

കൊച്ചി-തിരക്കുകള്‍ കാരണമോ തടി കുറയ്ക്കാന്‍ വേണ്ടിയോ ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദര്‍. സ്ഥിരമായി ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തലവേദനയ്ക്കും ശരീര ക്ഷീണത്തിനും കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് തടി കുറയാനല്ല മറിച്ച് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഉച്ചഭക്ഷണം ഒഴിവാക്കുന്നത് മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കും.
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണം.  ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയിലാണ്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഉച്ചഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീര തളര്‍ച്ചയുണ്ടാകും. ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തില്ല. നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ തേടിയെത്തും. ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ വൈകിട്ട് ആകുമ്പോഴേക്കും അമിതമായ വിശപ്പ് തോന്നും. ഇത് ആരോഗ്യകരമല്ലാത്ത രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഭക്ഷണം ഒഴിവാക്കുകയല്ല മറിച്ച് ഭക്ഷണം നിയന്ത്രിക്കുകയാണ് ശരീരത്തിനു നല്ലത്.

വായിക്കുക
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും

Latest News