ചെന്നൈ- മണിരത്നം- കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫില്‍ ജോജു ജോര്‍ജ്ജും. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൂന്നര പതിറ്റാണ്ടായി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍- മണിരത്നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന തഗ്‌ലൈഫില്‍ കമല്‍ഹാസനോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, ജയം രവി, ഗൗതം കാര്‍ത്തിക്, തൃഷ തുടങ്ങി വമ്പന്‍ താരനിരയുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
തഗ്‌ലൈഫില്‍ കമല്‍ ഹാസനും മണിരത്‌നവും ഇസൈപുയല്‍ എ. ആര്‍. റഹ്‌മാനൊപ്പം വീണ്ടും കൈകോര്‍ക്കുന്നു. ഛായാഗ്രാഹണം- രവി കെ. ചന്ദ്രന്‍, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.