Sorry, you need to enable JavaScript to visit this website.

രാമന്‍ കഥാപാത്രമാണെന്ന് പറഞ്ഞവരാണ്, പിന്നീട് ഖേദിക്കും; കോണ്‍ഗ്രസ് തീരുമാനത്തില്‍ ബി.ജെ.പി നേതാക്കള്‍

ന്യൂദല്‍ഹി-സോണിയാ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടേയും വാക്കുകള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നും അയോധ്യയില്‍ പോയില്ലെങ്കില്‍ അവര്‍ പിന്നീട് ഖേദിക്കുമെന്നും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി.  
പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് തീരുമാനത്തോട് മറ്റു കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും രൂക്ഷമായാണ് പ്രതികരിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശ്രീരാമവിരുദ്ധ മുഖമാണ് രാജ്യത്തിന് മുന്നിലുള്ളതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ശ്രീരാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സോണിയാ ഗാന്ധിയുടെ  നേതൃത്വം രാമക്ഷേത്രത്തിന്റെ പ്രാണ്‍പ്രതിഷ്ഠയിലേക്കുള്ള ക്ഷണം നിരസിച്ചതില്‍ അതിശയിക്കാനില്ല. സോണിയാ ഗാന്ധിയും കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും സനാതന ധര്‍മ്മത്തെ വീണ്ടും വീണ്ടും അപമാനിച്ചു. ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍ പ്രാണ്‍ പ്രതിഷ്ഠയിലേക്കുള്ള ക്ഷണം നിരസിക്കുന്നത് അവരുടെ സനാതന വിരുദ്ധ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്്-സ്മൃതി ഇറാനി പറഞ്ഞു.
 ശ്രീരാമന്റെ അസ്തിത്വം നേരത്തെ അവര്‍ നിഷേധിച്ചതിനാല്‍ ഈ തീരുമാനത്തില്‍ അത്ഭുതമില്ലെന്ന്
ബിജെപി ദേശീയ വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു,.

Latest News