ആധാര്‍ കാര്‍ഡ് ഡിജിറ്റലായി കൊണ്ടു നടക്കാനുള്ള സൗകര്യമായി ഏര്‍പ്പെടുത്തിയ എം ആധാറില്‍ കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ കൂടി ചേര്‍ക്കാം. ഇനിയും ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും കരസ്ഥമാക്കാം.
ആധാര്‍ വിവരങ്ങള്‍ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാര്‍ ആപ്പില്‍ ചേര്‍ക്കുന്നത് ഉചിതമാണ്.
കുടുംബാംഗങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്നത് പ്രയോജനപ്രദമാണ്. അവശ്യഘട്ടങ്ങളില്‍ കുടുംബാംഗങ്ങില്‍ ഓരോരുത്തരുടേയും ആധാര്‍ കാര്‍ഡ് അന്വേഷിക്കേണ്ടതില്ല.
കുടുംബാംഗങ്ങളെ എം ആധാര്‍ ആപ്പില്‍ ചേര്‍ത്താല്‍ ആവശ്യം വരുമ്പോള്‍ കുടുംബാംഗങ്ങളുടെ വിവരങ്ങളും നമ്പറും ഉപയോഗിക്കാവുന്നതാണ്. കെവൈസി ഡൗണ്‍ലോഡ് ചെയ്യാനും ആധാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ഉപയോക്താവിന്റെ പിന്‍ ഉപയോഗിച്ച് തന്നെ കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മറ്റു ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് ക്രമീകരണം.
മോഡി വരാന്‍ പാടില്ല, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പുരി ശങ്കാരാചാര്യ
ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി
കാസര്‍കോട്ട് പിടിയിലായ വ്യാജ ജഡ്ജിക്ക് കോടികളുടെ സാമ്പത്തിക ഇടപാടെന്ന് രേഖകള്‍
ആധാറുമായി മൊബൈല്‍ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന രജിസ്‌റ്റേര്‍ഡ് അംഗത്തിന് മാത്രമേ കുടുംബാംഗങ്ങളെ എം ആധാര്‍ ആപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ.
കുടുംബാംഗത്തിന്റെ മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
എം ആധാര്‍ ആപ്പ് തുറന്നശേഷം ആഡ് പ്രൊഫൈല്‍ തെരഞ്ഞെടുത്ത ശേഷം
കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതി.
വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം വ്യവസ്ഥകള്‍ അംഗീകരിച്ച് മുന്നോട്ടുപോയ ശേഷം കുടുംബാംഗത്തിന്റെ രജിസ്‌റ്റേര്‍ഡ് മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നല്‍കുക
ഇതിലൂടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫൈല്‍ ചേര്‍ക്കുന്ന നടപടികള്‍ അന്തിമമായി.7. ഒരേ സമയം ഒരാളുടെ എം.ആധാര്‍ ആപ്പില്‍ അഞ്ചു കുടുംബാംഗങ്ങളെ വരെ മാത്രമേ ചേര്‍ക്കാന്‍ സാധിക്കൂ.