വടകരയില്‍ ഹണിറോസ്  എത്തിയത് മദാമ്മയായി 

വടകര-വടകരയില്‍ പുതിയ മൈജി ഡിജിറ്റല്‍ ബ്രാന്റ് ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോഴത്തെ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഓറഞ്ച് നിറം ഔട്ട് ഫിറ്റ് ധരിച്ചാണ് ഹണി റോസ് എത്തിയത്. മുടി കളര്‍ ചെയ്തതിനാല്‍ ദൊറോത്തി മദാമ്മയെ പോലെയുണ്ടെന്ന് ഫാന്‍സ്. ജഗതിയുടെ ഇതേ വേഷമിട്ട് കളിയാക്കിയവരുമുണ്ട് സോഷ്യല്‍ മീഡിയയില്‍. അടുത്തിടെ ആട്ടം സിനിമയുടെ പ്രിവ്യൂ ലോഞ്ചിന് ഹണി റോസ് എത്തിയതും വേറിട്ട ലുക്കിലായിരുന്നു. ആ ലുക്കിനെയും പുതിയ ലുക്ക് തോല്‍പിച്ചു. നാളെ കരുനാഗപ്പള്ളിയിലും മറ്റുമായി ഉദ്ഘാടന തിരക്കുകളിലാണ് താരം. 
സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഹണി റോസ്. ബോയ്ഫ്രണ്ട് സിനിമയിലൂടെ മലയാളികള്‍ക്ക് മുന്‍പില്‍ വിനയന്‍ അവതരിപ്പിച്ച താരം ജയസൂര്യ പ്രധാന വേഷത്തില്‍ എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് കരിയറില്‍ വഴിത്തിരിവാകുന്നത്.മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. മോഹന്‍ലാലിന്റെ കനല്‍, മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. തെലുങ്കില്‍ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചതോടെ അവിടെയും ഒരുപാട് ആരാധകരെ ലഭിച്ചു.
 

Latest News