തിരുവനന്തപുരം- ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയില്‍ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ ഗാനഗന്ധര്‍വ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് പങ്കെടുത്തേക്കും.