ലഖ്‌നൗ - അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ യു.പിയിലെ സ്വകാര്യ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ജനുവരി 22ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സർക്കാർ ഉത്തരവിട്ടു.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിർദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷാ ദിനത്തിലെ ചടങ്ങുകൾക്കായി വൻ ഒരുക്കങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.