Sorry, you need to enable JavaScript to visit this website.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

ഗ്വാങാന്‍- ഭാവി ഭാര്യക്കുള്ളതാണെന്ന് അച്ഛന്‍ പറഞ്ഞത് കണക്കിലെടുത്ത് നാലു വയസ്സുകാരന്‍ 12.46 ലക്ഷം രൂപ (15,000 യു.എസ് ഡോളര്‍) വില വരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ ക്ലാസിലെ കൂട്ടുകാരിക്ക് സമ്മാനമായി നല്‍കി. ചൈനയിലാണ് വിചിത്ര സംഭവം. പയ്യന്‍ എന്‍ഗേജ്‌മെന്റ് ഗിഫ്റ്റ് നല്‍കിയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാങാനില്‍നിന്നാണ് നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 100 ഗ്രാമിന്റെ രണ്ട് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അമ്പരന്നു.  അസാധാരണമായ സമ്മാനം ആവേശത്തോടെയാണ് അവള്‍ മാതാപിതാക്കളെ കാണിച്ചത്.

പെണ്‍കുട്ടി സ്വര്‍ണ്ണക്കട്ടികള്‍ അടങ്ങിയ ചുവന്ന പെട്ടി തുറക്കുന്ന വീഡിയോ ആണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായത്. പെട്ടിയിലുള്ളത് എന്താണെന്ന്  അമ്മ ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തുടര്‍ന്ന് സഹപാഠിക്ക് സമ്മാനം തിരികെ നല്‍കാന്‍ അമ്മ മകളോട് ആവശ്യപ്പെട്ടു. സമ്മാനം നല്‍കിയ കുട്ടിയുടെ കുടുംബത്തെ അവര്‍ ബന്ധപ്പെട്ടതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കട്ടികള്‍ ഭാവിയിലെ ഭാര്യക്ക് വേണ്ടിയാണെന്ന് മാതാപിതാക്കള്‍ കുട്ടിയോട് പറഞ്ഞിരുന്നു. പയ്യന്‍ രഹസ്യമായി അവ എടുത്ത് പെണ്‍കുട്ടിക്ക് സമ്മാനിക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മുഴുവന്‍ സംഭവവുംരസകരവും അമ്പരപ്പിക്കുന്നതുമായിരുന്നു.  
വൈറലായ വീഡിയോ നെറ്റിസണ്‍മാരെയും രസിപ്പിച്ചു. പലവിധത്തിലാണ് ഉപയോക്താക്കളുടെ കമന്റുകള്‍. കൊച്ചു കുട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്നവരുമുണ്ട്.

ചൈനയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. നേരത്തെ, ഒരു ഷാങ്ഹായ് ആണ്‍കുട്ടി പെണ്‍കുട്ടിക്ക് 'വിവാഹ സമ്മാനമായി' 19,000 യുവാന്‍ (2.2 ലക്ഷം രൂപ) വിലയുള്ള ബള്‍ഗറി മോതിരം നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മോതിരം തിരികെ നല്‍കുകയായിരുന്നു.

 

Latest News