മുംബൈ-അഭിനയ മികവ് കൊണ്ട് ബോളിവുഡില്‍ ഇടംപിടിച്ച താരമാണ് ജാന്‍വി കപൂര്‍. ധഡക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ എത്തുന്നത്. വ്യത്യസ്ത ഗെറ്റ് അപ്പിലും ലുക്കിലും എത്തി ഇടയ്ക്ക് ഇടയ്ക്ക് താരം എല്ലാവരെയും ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ജാന്‍വി കപൂര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
പ്രമുഖ നടനില്‍ നിന്നും നേരിട്ട പെരുമാറ്റത്തെക്കുറിച്ച് ജാന്‍വി വെളിപ്പെടുത്തുകയായിരുന്നു താരം. ഇനിയൊരിക്കലും ജീവിതത്തില്‍ ഒരു നടനുമായി ഡേറ്റ് ചെയ്യില്ല എന്ന് ജാന്‍വി തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. ഫോണില്‍ ലഭിച്ചിട്ടുള്ളതില്‍ അലോസരപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാന്‍വി കപൂര്‍.
'എന്റെ എല്ലാ മറുകുകളും കാണണമെന്ന് ഒരു ബോളിവുഡ് നടന്‍ സന്ദേശമയച്ചു' എന്നാണ് ജാന്‍വി പറഞ്ഞത്. മറുപടി കേട്ട് കരണ്‍ ജോഹറിന് പൊട്ടിച്ചിരിക്കാതിരിക്കാനായില്ല. പിന്നാലെ ജാന്‍വിയെ ഒന്നുകൂടി ദേഷ്യപ്പെടുത്താനെന്നോണം എത്ര മറുകുകള്‍ ഉണ്ട് എന്ന കരണിന്റെ ചോദ്യത്തിന് 'ഒരുപാട്' എന്നായിരുന്നു ജാന്‍വി നല്‍കിയ പ്രതികരണം
അതേസമയം ശിഖര്‍ പഹാരിയയുമായി പ്രണയത്തിലെന്ന് ജാന്‍വി ഏതാണ്ട് ഉറപ്പ് നല്‍കിക്കഴിഞ്ഞു. ഫോണിലെ മൂന്ന് സ്പീഡ് ഡയലുകളില്‍ ഒന്നാരെന്ന് ചോദിച്ചപ്പോള്‍ പഹാരിയയുടെ ഓമനപ്പേര് ജാന്‍വി എടുത്തു പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്