കൊല്‍ക്കത്ത- ബംഗാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജാര്‍ഖണ്ഡിലെ ഒരു ഗ്രാമത്തില്‍ ബലിപെരുന്നാള്‍ ദിവസം മൃഗബലിക്കൊരുങ്ങിയ നാട്ടുകാരെ പോലീസ് തടയാന്‍
ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
പകൂര്‍ ജില്ലയിലെ ദംഗ പാഡയില്‍ ബുധനാഴ്ചയാണ് സംഭവം. ബലിമൃഗത്തെ പിടിച്ചുകൊണ്ടു പോകാനും പോലീസ് ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞതോടെ പോലീസ് കണ്ണീര്‍വാതക പ്രയോഗിക്കും ലാത്തി വീശുകയും ചെയ്തു.
വെടിവയ്പ്പും നടത്തി. ആചാര പ്രകാരം മൃഗങ്ങളെ ബലിയറുക്കുന്നത് പോലീസ് തടയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴോളം ഗ്രാമീണര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴു നാട്ടുകാര്‍ക്ക് വെടിയേറ്റ മുറിവുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ പോലീസ് സന്നാഹത്തേയും വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച പെരുന്നാല്‍ നിസ്‌കാര ശേഷം 11.30 ഓടെയാണ് നൂറുകണക്കിന് വിശ്വാസികള്‍ ബലിയറുക്കാന്‍ ദംഗ പാഡയില്‍ ഒത്തു കൂടിയിരുന്നത്. പരസ്യമായി പശുക്കളെ അറുക്കുന്നുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് പോലീസ് പറയുന്നു. ഗോവധം ജാര്‍ഖണ്ഡ് നേരത്തെ നിരോധിച്ചതാണ്. നാട്ടുകാര്‍ മഹേശ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചുവെന്നും ബംഗാളില്‍ നിന്നുള്ള മുസ്ലിംകളും ഈ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.