ചെന്നൈ- ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ട്രെയിലര്‍ എത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ആളിപ്പടരുകയാണ്. ജനുവരി 12ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ച വാര്‍ ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ്, ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സിദ്ധാര്‍ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാന്‍ രാമചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.