ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ രണ്ട് വിസ്‌കി ബോട്ടിലുകള്‍ സമര്‍പ്പിച്ചത് കൗതുകമായി. നിങ്ങള്‍ കുപ്പികളുമായി വന്നോ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിസ്‌കി കൊണ്ടുവന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയോട് ചോദിച്ചത്.
ട്രേഡ് മാര്‍ക്ക് ലംഘന കേസില്‍ ശ്രദ്ധ ക്ഷണിക്കാനാണ് റോത്തഗി വിസ്‌കി ബോട്ടിലുകള്‍ കൊണ്ടുവന്നത്. തിരിച്ചു കൊണ്ടു പോയക്കോട്ടെ എന്ന റോത്തഗിയുടെ ആവശ്യത്തോട് ചിരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
പെര്‍ണോഡ് റിക്കാര്‍ഡിനുവേണ്ടിയാണ് മുകുള്‍ റോത്തഗി ഹാജരായത്. രണ്ട് വിസ്‌കി ബോട്ടിലുകള്‍ തമ്മിലുള്ള സാമ്യം കാണിക്കാനാണ് ട്രേഡ് മാര്‍ക്ക് ലംഘന കേസില്‍ അഡ്വ.മുകുള്‍ റോത്തഗി ശ്രമിച്ചത്.
VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്
ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ