Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാലുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു

ഗുവാഹത്തി- പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ നടന്ന പുതിയ അക്രമങ്ങളിൽ നാല് പേർ വെടിയേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. പ്രദേശം കൊള്ളയടിക്കുന്നതിനായി ഓട്ടോമാറ്റിക് ആയുധങ്ങളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അക്രമത്തെ അപലപിക്കുകയും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. 
'നിരപരാധികളെ കൊന്നൊടുക്കിയതിൽ ഞാൻ അതിയായ ദുഃഖം പ്രകടിപ്പിക്കുന്നു. കുറ്റവാളികളെ പിടികൂടാൻ പോലീസീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ സർക്കാരിനെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News