ചെന്നൈ - തിരുച്ചിറപ്പിള്ളിയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. രണ്ട് പെണ്‍കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ശാന്തി( 75), മരുമകള്‍ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ഉറക്കത്തിനിടയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസില്‍ കയറിയ ആളാണ് മേല്‍ക്കൂര തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകന്‍ മാരിമുത്തു ബന്ധു മരിച്ചതിന്റെ സംസ്‌കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു 51 വര്‍ഷം പഴക്കമുള്ള വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.