Sorry, you need to enable JavaScript to visit this website.

അമേരിക്കയിൽ ജീവനൊടുക്കിയ കൗമാരക്കാരി അതുല്യ പ്രതിഭയെന്ന് അധ്യാപകർ

ന്യൂയോർക്ക്- അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ മാതാപിതാക്കളോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ 18 കാരിയായ ഇന്ത്യൻ വംശജയായ കൗമാരക്കാരിയെ അധ്യാപകരും സഹപാഠികളും ഓർക്കുന്നത് മിടുക്കിയായ വിദ്യാർത്ഥിനിയും അതിശയകരമായ ഗായികയുമായിട്ട്. മിഡിൽബറി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന അരിയാന പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയിരുന്നുവെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. കൗമാരക്കാരിയായ അരിയാന കമലിനെയും മാതാപിതാക്കളായ രാകേഷ് കമലിനെയും ടീന കമലിനെയും കഴിഞ്ഞ ദിവസമാണ് അവരുടെ ആഡംബര സൗകര്യമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യു.എസ് സംസ്ഥാനമായ മസാച്യുസെറ്റ്‌സിന്റെ തലസ്ഥാനമായ ബോസ്റ്റണിൽ നിന്ന് 32 കിലോമീറ്റർ അകലെയായിരുന്നു ഇവരുടെ വീട്. വിമൻ ഇൻ കമ്പ്യൂട്ടർ സയൻസ് സ്റ്റുഡന്റ് ഓർഗനൈസേഷനിൽ അടക്കം അരിയാന പങ്കാളിയായിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു. അരിയാനക്ക് പാട്ട് ഇഷ്ടമായിരുന്നു. കോളേജ് ഓപ്പറ ഗ്രൂപ്പിനൊപ്പം ഇറ്റലിയിലേക്ക് പോകാൻ അരിയാനക്ക് താൽപര്യമുണ്ടായിരുന്നുവെന്നും അധ്യാപികയായ മെലിസ പ്രസ്താവനയിൽ പറഞ്ഞു. കോളേജ് ഗായക സംഘത്തിന് അരിയാന പ്രിയപ്പെട്ടവളായിരുന്നുവെന്ന് മികച്ച ഗായികയായിരുന്നുവെന്നും സംഗീത അധ്യാപകൻ ജെഫ്രി ബ്യൂട്ടനർ കൂട്ടിച്ചേർത്തു. പ്രശസ്തമായ മിൽട്ടൺ അക്കാദമിയിൽ നിന്ന് അരിയാന ബിരുദം നേടിയിരുന്നു. 

Latest News